ഛണ്ഡീഗഡ്: പഞ്ചാബിൽ സൈനിക കേന്ദ്രത്തിന് സമീപത്ത് നിന്നും ബോംബ് കണ്ടെത്തി. ലുധിയാനയിലെ ഖന്നയിലായിരുന്നു സംഭവം. ബോംബ് സ്ക്വാഡ് എത്തി ബോംബ് നിർവ്വീര്യമാക്കി.
സൈനിക കേന്ദ്രത്തിലെ ഗ്രൗണ്ടിലാണ് ബേംബ് കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെയും ബോംബ് സ്ക്വാഡിനെയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തിരക്കുകളിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഇതിനിടെയാണ് ബോംബ് കണ്ടെത്തിയത്. സൈനിക കേന്ദ്രത്തോട് ചേർന്ന് ബോംബ് കണ്ടെത്തിയത് ഗൗരവതരമാണെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വീടിന് സമീപത്തു നിന്നും ബോംബ് കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം ഉണ്ടാകുന്നത്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇരു സംഭവങ്ങളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്,
Discussion about this post