പാലക്കാട് : കേരളത്തിൽ പ്രളയം വന്നപ്പോൾ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് സഹായിച്ചത് എന്ന് പാടി നടക്കുന്നവർക്ക് തിരിച്ച് സഹായിക്കാൻ ഒരവസരം വന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്
കടം വീട്ടാൻ കേരളത്തിലെ ജനങ്ങൾക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കേരള സർക്കാരിന് വേണമെങ്കിൽ സഹായിക്കാം എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
പ്രളയത്തിൽ വലിയ നാശ നഷ്ടം സംഭവിച്ച ശേഷം പാകിസ്താൻ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഗോതമ്പ് മാവിന് വേണ്ടി ജനങ്ങൾ തെരുവിൽ ഏറ്റുമുട്ടുകയാണ്. കേരളത്തിൽ പ്രളയം വന്നപ്പോൾ മോദി സഹായിച്ചില്ല, ഇമ്രാനിക്കയാണ് തങ്ങളുടെ പ്രധാനമന്ത്രി എന്ന് പാടി നടന്നിരുന്ന കുറെ പേരുണ്ടായിരുന്നു. അവർക്ക് ഒരവസരം ലഭിച്ചിരിക്കുകയാണ്.
ഒന്നുകിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാകിസ്താന് ഒന്നോ രണ്ടോ ബില്യൺ ഡോളർ സഹായം നൽകണം. കിഫ്ബിയിൽ നിന്ന് കൊടുത്താലും മതി. അല്ലെങ്കിൽ പാകിസ്താൻ ധനകാര്യ വകുപ്പിനെ ഉപദേശിക്കാൻ തോമസ് ഐസക്കിനെ അങ്ങോട്ട് കയറ്റി വിടണം എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post