തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ ആര്‍ക്കും തടസ്സം നില്ക്കാന് ആഗ്രഹിക്കുന്നില്ല. ഒരിക്കലും അധികാരം മോഹിക്കാത്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫില്‍ ഒരു മാറ്റവുമുണ്ടാകില്ല വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടിയിലെ ഐക്യത്തെ തകര്‍ക്കരുത്. മുസ്ലിം ലീഗ് ഒരിടത്തും പോകില്ല. ഘടകക്ഷികളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി.സി ജോര്‍ജ്ജ് മുന്നണി വിട്ടാല്‍ നഷ്ടം ജോര്‍ജ്ജിന് തന്നയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബീഫ് ഫെസ്റ്റിനോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നമില്ലാത്തിടത്ത് പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണിത്. ബീഫ് കഴിക്കുന്നവരെ കേരളത്തില്‍ ആരും എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post