ന്യൂഡൽഹി: വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവിയും പരോളിൽ കഴിയുന്ന തടവുപുള്ളിയുമായ ഗുർമീത റാം റഹീം സിംഗ്. ബലാത്സംഗ-കൊലപാതകക്കേസുകളിലാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്. 20 വർഷത്തെ തടവുശിക്ഷ ലഭിച്ച ഗുർമീത,40 ദിവസത്തെ പരോളിലാണ് ഉള്ളത്.
ആഘോഷത്തിനിടെ വലിയ കേക്ക് വാള് കൊണ്ടു മുറിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാവുന്നുണ്ട്. ഇത്തരത്തിലൊരു ആഘോഷത്തിന് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് അവസരം ലഭിച്ചത്. അതിനാൽ അഞ്ച് കേക്കെങ്കിലും മുറിക്കും. ഇത് ആദ്യത്തേതാണ് എന്ന് ഇയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ജനുവരി 25 ന് നടക്കുന്ന മുൻ ദേരാ മേധാവി ഷാ സത്‌നം സിംഗിന്റെ ജന്മവാർഷികത്തിന് പങ്കെടുക്കണമെന്നാവശ്യപ്പെട്ടാണ് ഗുർമീത പരോളിലിറങ്ങിയത്. ആയുധനിയമങ്ങൾ പ്രകാരം മാരകായുധങ്ങളുടെ പൊതു പ്രദർശനം നിരോധിച്ചതാണ്.










