ഹൈദരാബാദ്: തെലുങ്ക് യുവനടൻ സുധീർ വർമ അന്തരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ചതാണ് 33 കാരനായ നടന്റെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
ജനുവരി 10ന് വാറങ്കലിൽ വെച്ച് സുധീർ വർമ വിഷം കഴിച്ചിരുന്നു. തുടർന്ന് ഹൈദരാബാദിലെ ബന്ധു വീട്ടിൽ പോയ സുധീർ വർമ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി. തുടർന്ന് അദ്ദേഹത്തെ ബന്ധുക്കൾ ഒസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും സംസ്കാര ചടങ്ങുകൾ നടത്തിയതായും പോലീസ് അറിയിച്ചു.
അതേസമയം സിനിമയിൽ അവസരം ലഭിക്കാത്തതിനെ തുടർന്നുളള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
Discussion about this post