ദുർഗ് ; ബൈക്ക് ഓടിക്കുന്നതിനിടെ പ്രണയസല്ലാപം നടത്തിയ കാമുകീ കാമുകന്മാർ പിടിയിൽ. ഛത്തീസ്ഗഡിലെ ദുർഗിലാണ് സംഭവം . ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇരുവരും പരസ്പരം ചുംബിക്കുകയും പ്രണയസല്ലാപം നടത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് പോലീസിന്റെ പിടിയിലായത്.
ഇവരുടെ പിന്നിലെ വാഹനത്തിൽ വന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയിൽ, പെൺകുട്ടി യുവാവിനെ കെട്ടിപ്പിടിച്ച്, അയാൾക്ക് മുന്നിലായി ഇരിക്കുന്നതും യുവാവ് അശ്രദ്ധമായി ബൈക്ക് ഓടിക്കുന്നതും കാണാം. രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് (എസ്പി) അഭിഷേക് പല്ലവ് പറഞ്ഞു.
അന്വേഷണത്തിൽ ബൈക്ക് മോഷണം പോയതാണെന്നും പിടിയിലായ യുവാവിന്റെ പക്കൽ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും എസ്പി പറഞ്ഞു. ഒരു വർഷം മുമ്പ് ഒരു ഗ്രാമത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് ബൈക്ക്. 1.50 ലക്ഷം രൂപയാണ് വിപണി വില എന്നാൽ രേഖകൾ ഒന്നുമില്ലാതെ 9000 രൂപയ്ക്കാണ് യുവാവ് ബൈക്ക് വാങ്ങിയത്. ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.








