ന്യൂഡൽഹി: എഴുപത്തിനാലാം റിപ്പബ്ലിക ദിനാഘോഷത്തിന്റെ ഭാഗമായി സ്വന്തം വീട്ടിൽ ദേശീയ പതാക ഉയർത്തി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. മുൻവർഷങ്ങളിലും അദ്ദേഹം ഇത്തരത്തിലാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. അടുത്ത ബന്ധുക്കൾ അദ്ദേഹത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കാളികളായി.
നേരത്തേ, റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു തലസ്ഥാനത്തെ കർത്തവ്യപഥിൽ ദേശീയ പതാക ഉയർത്തി. റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ എൽ സിസി മുഖ്യാതിഥിയായി.
റിപ്പബ്ലിക് ദിന പരേഡിൽ ആത്മനിർഭർ ഭാരതിന്റെ സന്ദേശം വിളിച്ചോതി തദ്ദേശീയ നിർമ്മിത ആയുധങ്ങളുടെ പ്രദർശനം നടന്നു. ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ മാത്രമാണ് ഇത്തവണ പരേഡിൽ പ്രദർശിപ്പിച്ചത്.








