കണ്ണൂർ : വീടിനോട് ചേർന്നുള്ള കുഴിയിലെ വെള്ളത്തിൽ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ ചെറുവാഞ്ചേരിയിലാണ് സംഭവം. മുണ്ടയോട് കോളനിയിലെ ചെന്നപ്പൊയിൽ ഹൗസിൽ മനോഹരന്റെയും സിന്ധുവിന്റെയും മകൾ അവനികയാണ് മരിച്ചത്.
പുതുതായി പണിയുന്ന വീടിനോട് ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കും കൃഷി ആവശ്യത്തിനുമുള്ള വെള്ളം ശേഖരിക്കാൻ താത്ക്കാലികമായി കുഴിയെടുത്തിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കുഴിയിൽ വീണതാകാം എന്നാണ് കരുതുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.












