ധാക്ക: ബംഗ്ലാദേശില്‍ യുക്തിവാദി എഴുത്തുകാരോടൊപ്പം പ്രവര്‍ത്തിക്കുന്ന പ്രസാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഫൈസല്‍ ആരിഫ് ദിപന്‍ (43) എന്നയാളാണ് തലസ്ഥാനനഗരിയായ ധാക്കയിലെ ഓഫിസില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിെന്റ പിതാവ് ബംഗ്ലാദേശിലെ അറിയപ്പെടുന്ന ബുദ്ധിജീവിയും എഴുത്തുകാരനുമാണ്.
പിതാവുതന്നെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട എഴുത്തുകാരന് അവിജിത്ത് റോയിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് ഇദ്ദേഹമായിരുന്നു.
വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു ബ്ലോഗര്‍മാര്‍ക്കും ഒരു പ്രസാധകന് നേരെയും ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകമാണ് സംഭവം.
Discussion about this post