ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന പാകിസ്താൻ സർക്കാരിന് പ്രശ്നപരിഹാരത്തിനായി വ്യത്യസ്ത ഉപദേശം നൽകി രാജ്യത്തെ പ്രമുഖ മതപണ്ഡിതൻ. ഇസ്ലാമിക പുരോഹിതനായ അല്ളാമ നാസിർ മദ്നിയാണ് പുതിയ നിർദ്ദേശം നൽകിയത്.
ഇസ്ലാമിക രാഷ്ട്രങ്ങളെ മാത്രം ഉൾപ്പെടുത്തി ഒരു ചിറ്റ് ഫണ്ട് രൂപീകരിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് അനുചിതമായ കാര്യം. ബില്യൺ ഡോളർ വീതം പിരിച്ചെടുക്കണം. ഇത് അന്താരാഷ്ട്ര നാണയനിധിയുടെ സഹായം തേടുന്നതിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുമെന്ന് മതപണ്ഡിതൻ വ്യക്തമാക്കി.
ഇതിന് മുൻപ് നിരേധിത തെഹ്രീകെ ലബ്ബയ്ക് പാകിസ്താൻ പാർട്ടിയുടെ തലവനായ കടുത്ത ഇസ്ലാമിസ്റ്റ് നേതാവ് സാദ് റിസ്വി,അണുബോംബുമായി രാജ്യങ്ങളിലേക്ക് പോയി പണം ആവശ്യപ്പെടാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലതീവ്രമതപണ്ഡിതർക്കും വ്യക്തമാകാത്തത് പല തെറ്റായ പരാമർശങ്ങൾ നടത്താനും ഇത് വലിയ തോതിൽ ജനങ്ങൾ പിന്തുടരാനും കാരണമാകുന്നുണ്ട്. ഇത് പാകിസ്താന്റെ ക്രമസമാധാനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.
Discussion about this post