തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ.എം. മാണിക്കും രാജിവയ്ക്കേണ്ടിവരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തലശ്ശേരിയില്‍ രാവിലെ 9.45 ഓടെ വോട്ട് ചെയ്യാനെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, ഇത്തവണ ഭരണത്തുടര്‍ച്ച ഉണ്ടാവില്ല, ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ എന്താവുമെന്ന് പറയാന്‍ തന്നെ കഴിയില്ല. ഏഴാം തീയതി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നാല്‍ ആദ്യം കെ.എം. മാണിക്ക് രാജിവയ്ക്കേണ്ടിവരും. അതു കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്കും രാജിവയ്ക്കേണ്ടിവരും. ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ റിവ്യു പെറ്റീഷന് നല്കാന് എന്തുകൊണ്ടാണ് സര്‍ക്കാരിന് ധൈര്യം ഇല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. മൂന്നാം മുന്നണി ഇപ്പോള്‍ തന്നെ ചാപിള്ളയായിക്കഴിഞ്ഞു. എസ്. എന്‍.ഡി.പി. ബന്ധം ബി.ജെ.പി.ക്ക് ഒരു ബാധ്യതയായി മാറിയിയിരിക്കുകയാണ് -കോടിയേരി പറഞ്ഞു.
Discussion about this post