കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രിയന്. ഇത് സംബന്ധിച്ച് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് കേസ് നേരത്തെ അന്വേഷിച്ചതാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അത് കൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പ്രിയന് ഹര്‍ജിയില്‍ പറയുന്നു.
പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രിയനാണ് സ്വാമിയെ കൊലപ്പെടുത്തിയത് എന്ന വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും താന്‍ ബിജു രമേശിനെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രിയന് വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തന്നെ മുന്‍പ് തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതാണ്. പ്രവീണ്‍ വധക്കേസില്‍ കുറ്റവിമുക്തനായി കഴിയുന്ന തന്നെ സ്വസ്തയോടെ ജീവിക്കാന്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും പുനരന്വേഷണം ഉണ്ടായാല്‍ സഹകരിക്കുമെന്നും പ്രിയന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
Discussion about this post