ഡൽഹി: ഡൽഹിയിലെ നിക്കി വധക്കേസിന്റെ ചുരളഴിയുന്നു. 2020 ൽ നിക്കിയും പ്രതി സാഹിലും വിവാഹതിരായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ആര്യസമാജ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. വിവാഹവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെടുത്തതായാണ് റിപ്പോർട്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് സാഹിലിന്റെ അച്ഛനടക്കമുള്ള കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തതായണ് വിവരം. സാഹിൽ ഗെലോട്ടിന്റെ പിതാവിനൊപ്പം കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ച മറ്റ് മൂന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2020 ൽ ഇരുവരും വിവാഹിതരായെങ്കിലും സാഹിലിന്റെ വീട്ടുകാർ അറിഞ്ഞപ്പോൾ ബന്ധം അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് കൊലപാതകം.
2018 ലാണ് സാഹിലും നിക്കിയും പരിചയപ്പെടുന്നത്. സൗഹൃദം ക്രമേണ പ്രണയമായി മാറുകയായിരുന്നു. ഒരു മാസത്തിനുശേഷം സാഹിൽ ഗ്രേറ്റർ നോയിഡയിലെ ഒരു കോളേജിൽ ഡി ഫാർമയിൽ അഡ്മിഷൻ നേടി. നിക്കിയും ഇതേ കോളേജിൽ നിന്ന് ബിഎ പ്രവേശനം നേടി. ഇതിനുശേഷം ഇരുവരും ഗ്രേറ്റർ നോയിഡയിൽ ഒന്നിച്ച് താമസിക്കാൻ തുടങ്ങി.
കൊറോണ മഹാമാരി സമയത്ത് ഇരുവരും സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും വീണ്ടും തിരിച്ചെത്തിയ ഇവർ ലിവ് ഇൻ റിലേഷൻഷിപ്പിൽ ജീവിക്കാൻ തുടങ്ങി. ഇതിനിടയിലാണ് സാഹിലിന്റെ വിവാഹം ഉറപ്പിച്ചത്.എന്നാൽ ഈ വിവരം നിക്കിയെ അറിയിച്ചിരുന്നില്ല. ഫെബ്രുവരി 9 ന് ഇയാളുടെ വിവാഹം കഴിഞ്ഞു. എന്നാൽ സാഹിലിന്റെ വിവാഹ വാർത്ത അറിഞ്ഞതോടെ നിക്കി തകർന്നു. ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് ഫോണിന്റെ ഡാറ്റാ കോബിൾ ഉപയോഗിച്ച് നിക്കിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post