മുംബൈ: ശിവരാത്രി ദിനവുമായി ബന്ധപ്പെട്ട ആശംസകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച ബോളിവുഡ് നടി സാറാ അലി ഖാനെതിരെ കൊലവിളിയുമായി ഇസ്ലാമിസ്റ്റുകൾ. ജയ്‌ഭോലേനാഥ് എന്ന ക്യാപ്ഷനോടെ ശിവഭഗവാന്റെ വിഗ്രഹത്തിന് സമീപം ഇരിക്കുന്ന ഫോട്ടോയൊണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറ പങ്കുവച്ചത്.
വിഗ്രഹാരാധനയുടെയും ബഹുദൈവാരാധനയുടെയും പാപമായ ശീർക്ക് അനുഭവിക്കുമെന്ന് ഇസ്ലാമിസ്റ്റുകൾ സാറയ്ക്ക് നേരെ ആക്രോശിച്ചു.തീർച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന ദൈവങ്ങളും നരകത്തിലെ ഇന്ധനമാണെന്നും സാറയെ സമൂഹമാദ്ധ്യമങ്ങളിൽ അൺഫോളോ ചെയ്യാനും ഇസ്ലാമിസ്റ്റുകൾ ആഹ്വാനം ചെയ്തു.
അവൾ പേരിൽ മാത്രമാണോ മുസ്ലീം എന്നും ശരിക്കും ഇസ്ലാം പിന്തുടരുന്നില്ലെങ്കിൽ പേര് മാറ്റി മതം മാറാനും ആവശ്യപ്പെടുന്നുണ്ട്. ‘കല്ലുകളേയും മൃഗങ്ങളേയും ആരാധിക്കുന്നതുകൊണ്ട് അവർക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് മറ്റൊരു ഇസ്ലാമിസ്റ്റ് ആകോരശിച്ചു’
Discussion about this post