ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും വധഭീഷണി. തപാലില്‍ വന്ന കത്തിലൂടെയാണ് ഇരുവര്‍ക്കും വധ ഭീഷണി. ഇപ്പോള്‍ നിലവിലുള്ള നിലപാട് മാറ്റി പരസ്യ പ്രസ്താവന നടത്തിയില്ലെങ്കില്‍ വിവരമറിയുമെന്നാണ് ഭീഷണി.
ഭീഷണക്കത്ത് പോലിസിന് കൈമാറിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നാണ് കത്ത് പോസറ്റ് ചെയ്തിരിക്കുന്നതെന്നാണ് സൂചന.
നേരത്തെ ടെലിഫോണിലൂടെ ചിലര്‍ വെള്ളാപ്പള്ളി നടേശനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
Discussion about this post