മുംബൈ: ഇന്ത്യയിലെത്തിക്കുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ആദ്യം സിബിഐ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനം. ദാവൂദ് ഇബ്രാഹിന്റെ വധഭീഷണി നിലവിലുള്ളതിനാല്‍ പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദേശീയസുരക്ഷാ ഏജന്‍സി, സിബിഐ, ഡല്‍ഹി, മുംബൈ പൊലീസ് സംഘങ്ങള്‍ പലവട്ടം നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു രാജനെ ആദ്യം ഡല്‍ഹിയിലെത്തിച്ചു ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. ഇന്നലെയും ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍, സിബിഐ ഉന്നതോദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ നടപടികള്‍ക്കു ശേഷം രാജനെ മുംബൈയിലെത്തിക്കുമെന്നാണു വിവരം. ഇയാള്‍ക്കായി ആര്‍തര്‍ റോഡ് ജയിലില്‍ പാക്ക് തീവ്രവാദി അജ്മല്‍ കസബിനെ അടച്ചിരുന്ന അണ്ഡാ സെല്‍ തയാറാക്കി കഴി!ഞ്ഞു.
രാജനെ തടവില്‍ പാര്‍പ്പിക്കാനായി സിബിഐ ആസ്ഥാനത്തു പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിയതിനെ തുടര്‍ന്നു വിമാനത്താവളം അടച്ചിട്ടിരുന്നതിനാലാണ് ഇന്ത്യയിലേക്കുള്ള യാത്ര വൈകിയത്.
Discussion about this post