ഹൈദരാബാദ്: അയ്യപ്പ സ്വാമിയെയും മറ്റ് ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ച് പരാമർശം നടത്തിയ യുക്തിവാദി നേതാവ് ബാരി നരേഷിനെ പോലീസ് വാനിലിട്ട് ആൾക്കൂട്ടം തല്ലിച്ചതച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോ കോളേജിൽ സംഘടിപ്പിച്ച പരിപാടിക്ക് എത്തിയ ബാരി നരേഷിന് കഴിഞ്ഞ ദിവസമാണ് തല്ല് കൊണ്ടത്.
തന്നെ തല്ലുമെന്ന് ആരോ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ബാരി നരേഷ് പോലീസിനെ ബന്ധപ്പെട്ടു. തുടർന്ന് പോലീസ് എത്തി ഇയാളെ വാനിൽ പുറത്തേക്ക് കൊണ്ടു പോകും വഴിയാണ് ആൾക്കൂട്ടം വാഹനം തടഞ്ഞു നിർത്തി തല്ലിയത്. തല്ലിയവരെ നേരിടാൻ പോലീസ് ശ്രമിച്ചുവെങ്കിലും, കൂടുതൽ ആളുകൾ എത്തി തല്ല് തുടർന്നതോടെ, പോലീസിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.വാഹനത്തിനുള്ളിൽ ഇട്ട് തല്ലിയ ശേഷം ആൾക്കൂട്ടം ബാരി നരേഷിന്റെ വസ്ത്രങ്ങൾ വലിച്ചു കീറി. ഇയാൾ ഉച്ചത്തിൽ നിലവിളിക്കുന്നതും വീഡിയോയിൽ ഉണ്ട്.
അയ്യപ്പ സ്വാമിയുടെ ജനനത്തെയും മഹാവിഷ്ണുവിനെയും പരമ ശിവനെയും അധിക്ഷേപിച്ച് പരാമർശം നടത്തിയ ബാരി നരേഷിനെ കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിലേക്ക് കൊണ്ടു പോകും വഴി അന്നും ഇയാളെ ആരൊക്കെയോ ചേർന്ന് തല്ലിയിരുന്നു. ഭാരത നാസ്തിക സമാജം എന്ന സംഘടനയുടെ തെലങ്കാന സംസ്ഥാന പ്രസിഡന്റാണ് തല്ല് കൊണ്ട ബാരി നരേഷ്.










