പാലക്കാട്: ബംഗളൂരുവിൽ നിന്നും സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച മാരക ലഹരി വസ്തുക്കൾ പാലക്കാട് നിന്നും പിടികൂടി എക്സൈസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശികളായ ഉമർ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
തൃശ്ശൂരിലേക്കായിരുന്നു ഇവർ ലഹരിവസ്തു കടത്താൻ ശ്രമിച്ചത്. എന്നാൽ എയർ ബസിൽ വരികയായിരുന്ന ഇവരെ വാളയാർ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 130 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഉമറെന്നാണ് കണ്ടെത്തൽ. ഇതിന് പുറമേ റിസോർട്ടുകളിലും ഇവർ എംഡിഎംഎ കൈമാറാറുണ്ട്. ഇവർക്കെതിരെ മറ്റ് ക്രിമിനൽ കേസുകളും നിലവിലുള്ളതായും, ഇവരിൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ 10 ലക്ഷം രൂപ വിലവരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Discussion about this post