കൊച്ചി; സ്കൂൾ യൂണിഫോമിൽ മത്സ്യവിൽപ്പന നടത്തി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഹനാന് അശ്ലീല ദൃശ്യങ്ങളും മെസേജുകളും അയച്ച ആൾ പിടിയിൽ. എറണാകുളം കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്. പ്രതിയെ ഹനാൻ തന്നെ കൊച്ചിയിലേക്ക് തന്ത്രപൂർവ്വം വിളിച്ചു വരുത്തി പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇതിന് മുൻപ് ഒരു ട്രെയിൻ യാത്രയ്ക്കിടെ തന്നെ കടന്നുപിടിച്ചയാൾക്ക് നേരെ ഹനാൻ ശബ്ദമുയർത്തിയിരുന്നു. ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള ആൾ ശരീരത്ത് കടന്നുപിടിച്ചെന്നും യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ഹനാൻ പറഞ്ഞത്. ഒരാൾ യാത്രയ്ക്കിടെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയരക്ഷയ്ക്കായി സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയിൽ പകർത്തിയതായും ഹനാൻ അന്ന് വെളിപ്പെടുത്തിയിരുന്നു.
സ്കൂൾ പഠനത്തിന് ശേഷം അതേ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട് നിരവധി തവണ അവർക്ക് നേരെ സൈബർ അറ്റാക്കുകളും ഉയർന്നിരുന്നു.
Discussion about this post