എറണാകുളം: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. നിലവിൽ പ്രത്യേക മെഡിക്കൽ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
സർക്കാരാണ് ഇന്നസെന്റിന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം ആർസിസിയിലേയും തിരുവനന്തപുരം- കോട്ടയം- ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. മരുന്നുകളോട് ശരീരം കൂടുതൽ മികച്ചതായി പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ പിന്നീട് ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു. നടൻ ഗണേഷ് കുമാറിന്റെയും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെയും ഇടപെടലിനെ തുടർന്നാണ് ഇന്നസെന്റിന്റെ ചികിത്സയ്ക്കായി പ്രത്യക സംഘത്തെ നിയോഗിച്ചത്.
Discussion about this post