എറണാകുളം: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിൽ ഇസിഎംഒ സഹായത്താലാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി തന്നെ തുടരുകയായിരുന്നു.
അർബുദത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാൽ രണ്ട് ആഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ആരോഗ്യനില പതുക്കെ വീണ്ടെടുത്തിരുന്നു. എന്നാൽ പിന്നീട് ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്നാണ് വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.
നിലവിൽ കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഇന്നസെന്റിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ ആശുപത്രി പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post