ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർമം. നീതു ഘൻഘാസാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ലുത് സൈഖാനെയാണ് നീതു തോൽപ്പിച്ചത്. 5-0 ത്തിന് തോൽപ്പിച്ചാണ് നീതുവിന്റെ കിരീട നേട്ടം.
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യൻ വനിതയാണ് നീതു. മേരികോം, ലായ്ശ്രാം സരിതദേവി, ജെന്നി, ലേഖ, നിഖാത് സരീൻ എന്നിവരാണ് ഇതിന് മുമ്പ് ഊ നേട്ടം സ്വന്തമാക്കിയവർ.
Discussion about this post