മിർസാപൂർ; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിന്ധ്യാചലിൽ എത്തി മാമാവിന്ധ്യവാസിനി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബത്തോടൊപ്പമായിരുന്നു ക്ഷേത്ര ദർശനം. ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷമാണ് അജിത് ഡോവൽ മടങ്ങിയത്.
ഡോവലിന്റെ ക്ഷേത്രദർശന സമയത്ത് ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തൽ, പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ മിശ്ര എന്നിവരും മറ്റ് നിരവധി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഡോവലിൻറെ യാത്രയോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പിന്നീട് ഡോവൽ വിന്ധ്യ ഇടനാഴിയിലും പരിശോധന നടത്തി. വിന്ധ്യാ ഇടനാഴിയുടെ നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.
Discussion about this post