കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് കര്‍മ്മ പദ്ധതി തയാറാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട രൂപരേഖ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
പോസ്റ്റുമോര്‍ട്ടം വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കേസില്‍ ആരോപണ വിധേയരായ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, തുഷാര്‍ വെള്ളാപ്പള്ളി, സ്വാമി സൂക്ഷ്മാനന്ദ, പ്രിയന് എന്നിവരുടെ പങ്ക് അന്വേഷിക്കുന്നതുള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
നീന്തല്‍ അറിയാവുന്ന സ്വാമി എങ്ങനെയാണ് മുങ്ങി മരിച്ചത്, സഹായികളുടെ സംശയകരമായ പെരുമാറ്റം,വിദേശ വ്യവസായി സുജാതന്റെ പങ്ക് തുടങ്ങിയവ അടക്കം ഒന്‍പതു കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരിക.
അന്വേഷണത്തിന്റെ ഭാഗമായി ആരോപണം ഉന്നയിച്ച ബിജു രമേഷിന്റെ വിശദമായ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി. പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post