യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുൾ; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്

സമീപത്ത് കിടന്ന തുണികഷ്ണം നായയുടെ വായിലേക്ക് കയറ്റിയ ശേഷമാണ് ജനനേന്ദ്രിയം പുറത്തെടുക്കാനായത്

Published by
Brave India Desk

ചണ്ഡീഗഢ്: കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന്റെ ജനനേന്ദ്രിയം നായ കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. കരണ്‍ എന്ന മുപ്പതുകാരന്റെ ജനനേന്ദ്രിയമാണ് പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ കടിച്ചെടുത്തത്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കൃഷിയിടത്തിലെ യന്ത്രത്തിനിടയില്‍ ഇരിക്കുകയായിരുന്ന പിറ്റബുള്‍ നായ യുവാവ് യന്ത്രം പ്രവര്‍ത്തിപ്പിക്കാനെത്തിയതോടെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. നായയെ പലതവണ വേര്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ സമീപത്ത് കിടന്ന തുണികഷ്ണം നായയുടെ വായിലേക്ക് കയറ്റിയ ശേഷമാണ് ജനനേന്ദ്രിയം പുറത്തെടുക്കാനായതെന്ന് യുവാവ് പോലീസിന് മൊഴി നൽകി.

കരണിന്റെ നിലവിളി കേട്ട് സമീപത്തെ ഗ്രാമവാസികൾ എത്തി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് നിന്ന് രക്തം വാർന്നൊലിച്ച് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കരണിനെ നാട്ടുകാര്‍ ചേര്‍ന്ന് ഗാരോണ്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കര്‍ണാലിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് തിരികെയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു.

യുവാവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനുഷ്യർ ഉൾപ്പെടെയുള്ള മറ്റ് ജീവികളെ മാരകമായി ആക്രമിക്കുന്നവയാണ് പിറ്റ്ബുൾ ഇനത്തിൽ പെട്ട നായകൾ. കരണിനെ കടിച്ച നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Share
Leave a Comment

Recent News