ഡല്‍ഹി: മൂന്ന് പതിറ്റാണ്ടിന് ശേഷം അധോലോക നേതാവ് ഛോട്ടാ രാജന് സഹോദരിമാരുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ സഹോദരിമാരായ മാലിനി സക്പല്‍, സുനിത സഖാറാം എന്നിവരാണ് ഛോട്ടാ രാജനെ സന്ദര്‍ശിച്ചത്. കനത്ത സുരക്ഷയ്ക്കിടെ ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.
ഭായ് ദൂജ് ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ സഹോദരനെ കാണാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ഇരുവരും വ്യാഴാഴ്ച വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 27 വര്‍ഷത്തിന് ശേഷമാണ് സഹോദരങ്ങള്‍ പരസ്പരം കാണുന്നത്. ശാരീരിക അവശത മൂലം മരുമകനായ അനില്‍ മേനോനെയും കൂട്ടിയാണ് മാലിനി സകല്പ് ഛോട്ടാ രാജനെ കാണാനെത്തിയത്.
മറ്റ് സഹോദരങ്ങളും രാജനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാലിനി സക്പല്‍ വ്യക്തമാക്കി. എന്നാല്‍ സുരക്ഷാപ്രശ്നങ്ങളാല്‍ ഇവര്‍ക്ക് ഡല്‍ഹിയിലെത്താനായില്ല. ഒക്ടോബര്‍ 25ന് ഇന്തോനേഷ്യയില്‍ വെച്ചായിരുന്നു ഛോട്ടാ രാജന് പിടിയിലായത്. ഈ മാസം 6നാണ് ഡല്‍ഹിയിലെത്തിച്ചത്. പത്ത് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിലാണ് ഛോട്ടാ രാജന്.
Discussion about this post