ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് 4 ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ വെച്ചായിരുന്നു അപകടം. ബി ജി സെക്ടറിലെ ഭട്ട ദുരിയൻ വനത്തിൽ വെച്ചാണ് വാഹനത്തിന് തീപിടിച്ചത്.
അപകടത്തിന് പിന്നിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോ ദൃശ്യങ്ങൾ സൈന്യം ശേഖരിച്ചിട്ടുണ്ട്. വാഹനം നിമിഷം നേരം കൊണ്ട് കത്തിയമരുന്നതാണ് വീഡിയോയിൽ കാണുന്നത്.
സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രദേശത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. സൈനിക വാഹനത്തിന് ഇടിമിന്നലേറ്റിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
Discussion about this post