ഡല്‍ഹി: പുരസ്കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിയ്ക്കേണ്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പരുസ്കരാങ്ങള് പൊതു സമൂഹം നല്കുന്ന അംഗീകാരമായി കരുതണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ മാധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കവെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശം. ഒരാളുടെ കഴിവിനും പ്രതിഭയ്ക്കും കഠിനാധ്വാനത്തിനും കിട്ടുന്ന അംഗീകാരമാണ് പുരസ്ക്കാരങ്ങള്‍. അത് വിലമതിക്കാനാവാത്തതാണ്. എപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കാനുള്ളതാണ്. സമൂഹത്തില്‍ നടക്കുന്ന പല സംഭവങ്ങളും പലര്‍ക്കും വേദനയുണ്ടാക്കാറുണ്ട്. എന്നാല്‍ അവയോടുള്ള പ്രതികരണങ്ങള്‍ സമതുലിതമായിരിക്കണം- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ എന്ന ആശയത്തിലും ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൂല്യങ്ങളിലും തത്വങ്ങളിലും നാം അഭിമാനിക്കണം. ആവശ്യമുള്ള സമയത്ത് സ്വയം തിരുത്താനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ച് വരുന്നതില്‍ പ്രതിഷേധിച്ച് നിരവധി സാഹിത്യ, ചലച്ചിത്രപ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ തിരികെ നല്കിയ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Discussion about this post