ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്.എം.പിയ്ക്ക്. ലീഗ് പിന്തുണയോടെയായിരുക്കും ആര്.എം,പിയുടെ ഭരണം. കോണ്‍ഗ്രസ്, ജെ.ഡി.യു അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. സി.പി.എമ്മിനെ പരാജയപ്പെടുത്തിയാണ് ആര്.എം.പി വിജയം.
കെ.പി.ആര്. നഗറില്‍ നിന്ന് ജയിച്ച എ.പി.കവിതയാണ് പ്രസിഡന്റ്. കവിതയ്ക്ക് എട്ടും സി.പി.എം. എതിര്‍ത്ത സി.പി.എം. സ്ഥാനാര്‍ഥിക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. പതിനേഴംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഏഴും ആര്.എം.പി.ക്ക് ആറും യു.ഡി.എഫിന് നാലും സീറ്റായിരുന്നു ഉണ്ടായിരുന്നത്.
യു.ഡി.എഫ് വോട്ട് വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആര്.എം.പി വ്യക്തമാക്കി. അതേ സമയം യു.ഡി.എഫ് തീരുമാനപ്രകാരമല്ല ഒഞ്ചിയത്തെ ജനങ്ങളുടെ വികാരം മാനിച്ചാണ് ആര്.എം.പിയ്ക്ക വോട്ട് ചെയ്തതെന്ന് ലീഗ് വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ സീറ്റുണ്ടായിരുന്നത് സി.പി.എമ്മിനായിരുന്നു. എന്നാല്‍ സി.പി.എം-ആര്.എം.പി മത്സരത്തില്‍ ആര്.പിയ്ക്ക വോട്ട് ചെയ്യാന്‍ യു.ഡി.എഫ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്നായിരുന്നു ആര്.എം.പി നിലപാട്.
അതേ സമയം കാസര്‍കോട് പഞ്ചായത്ത് ഭരണം യു.ഡി.എഫിന്. ഇവിടെ ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ട നിന്ന
Discussion about this post