വാഷിംഗ്ടൺ: ആഗോള സാമ്പത്തിക ഭീകരൻ ജോർജ്ജ് സോറസിനെതിരെ മുഖം നോക്കാതെ വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ലോകമെമ്പാടുമുള്ള ദേശീയ സർക്കാരുകളെ തുരങ്കം വയ്ക്കുന്ന സോറസിന്റെ കുബുദ്ധിയെയാണ് ഇലോൺ മസ്‌ക് വിമർശിച്ചത്. പണത്തേക്കാൾ സംസാര സ്വാതന്ത്ര്യമാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ മസ്‌ക്, താൻ ആഗ്രഹിക്കുന്നതെന്തും പറയുമെന്ന് വ്യക്തമാക്കി. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോറസിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
എൻജിയോയുടെ മറവിൽ ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്ന സോറസിനെ മാർവൽ കോമികക്കിലെ വില്ലൻ കഥാപാത്രമായ മാഗ്നെറ്റോയോടാണ് മസ്‌ക് ഉപമിച്ചത്. മനുഷ്യത്വത്തിന്റെ ശത്രുവാണ് സോറോസ് എന്ന് മസ്‌ക് തുറന്നടിച്ചു.
മാഗ്നെറ്റോയ്ക്ക് ലോഹത്തെ ഇഷ്ടമുള്ള രീതിയിൽ നിയന്ത്രിക്കാൻ കഴിയും. തുടക്കത്തി സദുദ്ദേശ്യത്തോടെ പ്രവര് ത്തിച്ചെങ്കിലും പിന്നീട് മനുഷ്യത്വത്തിന്റെ ശത്രുവായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോറോസിന്റെ പ്രവർത്തികൾ നല്ല ഉദ്ദേശ്യങ്ങളാണെന്ന് കരുതുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മസ്‌ക്, അയാൾ നാഗരികതയുടെ ഘടന തന്നെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശിച്ചു. സോറോസ് മനുഷ്യത്വത്തെ വെറുക്കുന്നുവെന്ന് മസ്‌ക് കൂട്ടിച്ചേർത്തു.








