കാസർകോട് : മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് ഒറ്റ വകുപ്പിൽ 40 വർഷം തടവ് ശിക്ഷ വിധിച്ചു. ഇത് കൂടാതെ രണ്ട് ലക്ഷം രൂപയും പിഴയായി അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. കാസർകോട് മാവിലാകടപ്പുറം സ്വദേശിയെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി(1) ജഡ്ജി എ മനോജ് ശിക്ഷിച്ചത്.
2019 ജനുവരി 14 നാണ് കേസിനാസ്പദമായ സംഭവം. കുട്ടി വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് വീട്ടിലെ സ്ഥിരം സന്ദർശകനായ ഷാജി എത്തിയത്. മാതാപിതാക്കൾ വീട്ടുപറമ്പിൽ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. തുടർന്ന് പെൺകുട്ടിയെ വീടിന് മുകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മൂത്രമൊഴിക്കുമ്പോൾ വേദന കാരണ കുട്ടി കരഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മാതാപിതാക്കളുടെ പരാതിയിൽ ചന്തേര പോലീസ് കേസെടുക്കുകയായിരുന്നു. 60 ദിവസത്തിനകം തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Discussion about this post