കണ്ണൂർ: കണ്ണൂർ കണ്ണവത്ത് ബോംബ് ശേഖരം കണ്ടെത്തി. ഉഗ്രസ്ഫോടനശേഷിയുള്ള എട്ട് നാടൻ ബോംബുകളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ ഉണ്ടായിരുന്നത്. കണ്ണൂരിൽ ഇന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സന്ദർശനം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് പോലീസ് പരിശോധന നടത്തിയത്.
തുടർന്നാണ് ബോംബുകൾ കണ്ടെത്തിയത്. പോലീസ് ഇവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആരാണ് ഇവിടെ ബോംബ് കൊണ്ടുവച്ചതെന്ന കാര്യം വ്യക്തമല്ല. ഇത് കണ്ടെത്തുന്നതിൽ അടക്കം പരിശോധനകൾ പുരോഗമിക്കുകയാണ്.
Discussion about this post