വീട്ടുകാർക്കും നാട്ടുകാർക്കും അത്ഭുതമായി രണ്ട് മുഖവും മൂന്ന് കണ്ണുകളുമുള്ള ആട്ടിൻകുട്ടി. കേളകം ഇല്ലിമുക്കിലെ മനയപ്പറമ്പിൽ വീട്ടിൽ രഞ്ജിത്തിന്റെ ആടാണ് ഇന്നലെ രാവിലെ രണ്ട് ആട്ടിൻകുട്ടികളെ പ്രസവിച്ചത്. തലയ്ക്ക് ഭാരക്കൂടുതൽ ഉള്ളതിനാൽ ഈ ആട്ടിൻകുട്ടിക്ക് എഴുന്നേറ്റ് നിൽക്കാനായിട്ടില്ല.
രണ്ട് മുഖങ്ങളിലൂടെയും ആട്ടിൻകുട്ടി പാൽ കുടിക്കുകയും കരയുകയും ചെയ്യുന്നുണ്ട്. എന്നാൽ ആട്ടിൻകുട്ടിക്ക് പാൽ വലിച്ച് കുടിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. വ്യത്യസ്തമായ രൂപവുമായി പിറന്ന ആട്ടിൻകുട്ടിയെ കാണാൻ നിരവധി പേരാണ് ഇവിടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ആട്ടിൻകുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
Discussion about this post