എറണാകുളം; ആലുവയിൽ യുവാവ് കട അടിച്ചു തകർത്തു. അഞ്ചരയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷന് മുന്നിലെ റോബിൻ എന്നയാളുടെ കടയാണ് അക്രമി തകർത്തത്. കടയിലെ മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർത്തു. അക്രമി മദ്യലഹരിയിലാണ് അക്രമാസക്തനായതെന്നാണ് വിവരം.കയ്യിൽ ഇരുമ്പ് വടിയും കുപ്പിയിൽ മണ്ണെണ്ണയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പരാക്രമം
അതിക്രമം തടയാൻ എത്തിയവരെ യുവാവ് ഇരുമ്പ് വടി വീശി ഭയപ്പെടുത്തി.യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവത്തിൽ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post