തിരുവനന്തപുരം : ശനിയാഴ്ച അദ്ധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച സ്കൂളിൽ പോകുന്നകിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെഎസ്ടിഎ നിലപാടും മന്ത്രി തള്ളി.
ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും ശിവൻകുട്ടി പറയുന്നു. എന്നാൽ കെഎസ്ടിഎ ഇതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകിവരുന്നത്, അദ്ധ്യാപകർക്ക് അടുത്ത ഒരാഴ്ചത്തെ പാഠഭാഗങ്ങളുടെ ആസൂത്രണം നടത്താനും, കുട്ടികൾക്ക് കഴിഞ്ഞ ഒരാഴ്ചത്തെ പാഠഭാഗങ്ങൾ പഠിക്കാനും ആവശ്യമായ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ്.
മതിയായ സമയം കാര്യക്ഷമമായ അധ്യായനം എന്ന ലക്ഷ്യത്തിലേത്ത് അധ്യാപക സമൂഹത്തെ നയിക്കുകയാണ് വേണ്ടതെന്നും കെഎസ്ടിഎ വാർത്താ കുറിപ്പിൽ പറയുന്നു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ കൂട്ടിച്ചേർത്തു.
Discussion about this post