തിരുവനന്തപുരം : തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 6 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.
ചാല മാർക്കറ്റിലേക്ക് പോകുന്ന വഴിയിലാണ് തീപിടുത്തം ഉണ്ടായത്. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലെ നിലകളിലാണ് തീ പടർന്നുപിടിച്ചത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച മുറിയിലാണ് തീ ആദ്യം കണ്ടത്. ഇത് നിയന്ത്രണ വിധേയമായിട്ടില്ല.












