ബെയ്ജിംഗ് : ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലോകത്തെ ഇല്ലാതാക്കാൻ ചൈന ബയോവെപ്പൺ ഉപയോഗിച്ചുവെന്ന് നിരവധി ശാസ്ത്രജ്ഞർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം തുറന്ന് സമ്മതിക്കാൻ കമ്യൂണിസ്റ്റ് ചൈന ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ വൈറസ് നിർമ്മിക്കാൻ ചൈനീസ് മിലിട്ടറി ധനസഹായം നൽകി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ചൈനീസ് സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്ന വുഹാനിലെ ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും മാരകമായ കൊറോണ വൈറസുകളെ സംയോജിപ്പിച്ച് ഒരു പുതിയ മ്യൂട്ടന്റ് വൈറസ് സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്റേണൽ മെമ്മോകൾ, ശാസ്ത്രീയ പേപ്പറുകൾ, ഇമെയിൽ കത്തിടപാടുകൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
‘വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് കോവിഡ് മഹാാരി സൃഷ്ടിച്ചതിലും അത് ലോകമെമ്പാടും വ്യാപിപ്പിച്ചതിലും നിർണായക പങ്കുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇതിനെക്കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. കാരണം ഇതിന് ധനസഹായം നൽകുന്ന ചൈനീസ് സൈന്യത്തിലെ ഗവേഷകരുമായി സഹകരിച്ചാണ് വൈറസ് സൃഷ്ടിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ലോകരാജ്യങ്ങൾക്കെതിരെ ബയോ വാർ നടത്തുകയായിരുന്നു ചൈനയിടെ ലക്ഷ്യമെന്നും ഇവർ വിശ്വസിക്കുന്നു.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 2003 ൽ സാർസ് വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനങ്ങൾ ആരംഭിച്ചു. തെക്കൻ ചൈനയിലെ വവ്വാലുകളുള്ള ഗുഹകളിൽ നിന്ന് ശേഖരിച്ച വൈറസുകൾ ഉപയോഗിച്ച് അപകടകരമായ പരീക്ഷണങ്ങൾ നടത്തി. ആദ്യഘട്ടത്തിൽ ഈ പരീക്ഷണങ്ങൾ പുറത്തുവിട്ടിരുന്നു. തുടർന്ന് 2016-ൽ, യുനാൻ പ്രവിശ്യയിലെ മോജിയാങ്ങിലെ ഒരു മൈൻഷാഫ്റ്റിൽ സാർസിന് സമാനമായ ഒരു പുതിയ തരം കൊറോണ വൈറസ് ഗവേഷകർ കണ്ടെത്തി. അന്ന് ഉണ്ടായ മരണങ്ങൾ ചൈന റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അന്ന് കണ്ടെത്തിയ വൈറസുമായി കോവിഡിന് അടുത്ത സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇത് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച് പരിശോധിച്ചിരുന്നു.
യുഎസ് ഇന്റലിജൻസ് ഏജൻസികൾ ഇത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ചൈനയുടെ സൈന്യവുമായി രഹസ്യ പദ്ധതികളിൽ സഹകരിച്ചിട്ടുണ്ടെന്ന് അമേരിക്ക കണ്ടെത്തി. 2017 മുതൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ചൈനീസ് സൈന്യത്തിന് വേണ്ടി ലബോറട്ടറിയിൽ മൃഗങ്ങളെ പരീക്ഷണത്തിന് ഇരയാക്കുകയും വിശദമായ ഗവേഷണങ്ങൾ നടത്തുകയും ചെയ്തിട്ടണ്ടെന്നാണ് കണ്ടെത്തൽ.










