കണ്ണൂർ: കണ്ണൂർ ചക്കരക്കലിൽ യുവതിയേയും നാലരവയസുകാരിയായ മകളേയും കാണാതായതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മകളുടെ സ്‌കൂളിലെ പിടിഎ മീറ്റിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിന് ശേഷം അമ്മയും കുഞ്ഞും വീട്ടിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.
കേരളത്തിന് പുറത്താണ് യുവതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. ഇയാളുടെ പരാതിന്മേലാണ് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതേ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ ബന്ധുവായ യുവാവിനേയും കാണാതായതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.












