ലക്നൗ: ഉത്തർപ്രദേശിൽ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അലിഗഢ് സ്വദേശിയായ 70കാരനെയാണ് ക്ഷേത്രത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം.
ഗാംഗിരിയിലെ ക്ഷേത്രത്തിലായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തിൽ എത്തിയ മറ്റൊരു ജീവനക്കാരൻ ആയിരുന്നു മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം മറ്റുള്ളവരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
മേൽക്കൂരയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആത്മഹത്യയാണെന്ന് ആയിരുന്നു ആളുകൾ കരുതിയിരുന്നത്. പോലീസ് എത്തി പരിശോധിച്ചതിൽ നിന്നും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയത് ആണെന്ന് വ്യക്തമാകുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post