ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പൂഞ്ചിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ സൈനികർ ഒലിച്ച് പോവുകയായിരുന്നു. പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തെലു റാം എന്നിവരാണ് വീരമൃത്യുവരിച്ചത്.പൂഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഒരു അരുവി മുറിച്ചുകടക്കുകയായിരുന്നു സൈനികർ. ഇതിനിടെ മഴവെള്ളം കുത്തിയൊലിച്ച് എത്തി. മഴ കനത്തോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. സൈന്യം നടത്തിയ തിരച്ചിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
അതേസമയം ജമ്മുകശ്മീരിൽ മഴ ശക്തിപ്രാപിച്ചു കഴിഞ്ഞു.കുളുവിൽ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടൽ തുരങ്കം വഴിയുള്ള ഗതാഗതം നിർത്തിവച്ചു.റംബാനിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു ശ്രീനഗർ ദേശീയപാത അടച്ചു
ഉത്തരേന്ത്യയിൽ ഇത് വരെ മഴക്കെടുതിയിൽ 7 പേരാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഡൽഹിയിൽ മഴ കനത്തതോടെ അവധി റദ്ദാക്കി മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശം നൽകി.
Discussion about this post