ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ ഒന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ. ചന്ദ്രയാൻ-3 പ്രതീക്ഷിച്ച രീതിയിൽ സുഗമമായി പ്രയാണം തുടരുകയാണെന്നും ഐ എസ് ആർ ഒ അറിയിച്ചു. ഭൂമിയുടെ അടുത്ത് നിന്നും 173 കിലോ മീറ്ററും അകലെ നിന്ന് 41,762 കിലോ മീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് നിലവിൽ ചന്ദ്രയാൻ-3 ഉള്ളത്.
ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ചന്ദ്രനിലെ ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയാണ് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്ര ദൗത്യം കുതിക്കുന്നത്.
അമേരിക്കക്കും ചൈനക്കും റഷ്യക്കും ശേഷം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമാകാൻ ഒരുങ്ങുകയാണ് ചന്ദ്രയാനിലൂടെ ഇന്ത്യ. 41 ദിവസത്തെ പ്രയാണത്തിന് ശേഷമാകും പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക.
Discussion about this post