ഭോപ്പാൽ: മഹാകാൽ ഘോഷയാത്രയ്ക്ക് നേരെ ബാൽക്കണിയിൽ നിന്ന് കാർക്കിച്ച് തുപ്പിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. അദ്നാൻ, സൂഫിയാൻ, അഷ്റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ നിന്നിരുന്ന കെട്ടിടത്തിന് സമീപത്ത് കൂടെ മഹാകാൽ ഘോഷയാത്ര നടന്നപ്പോൾ, ബാൽക്കണിയിൽ കയറി കാർക്കിച്ച് തുപ്പുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തായതിനെതുടർന്ന് വിശ്വാസികൾ പരാതി പെടുകയായിരുന്നു.
അന്വേഷണത്തിൽ പ്രതികളുടെ വസതികൾ അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടത്തി. ഇവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.








