ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായത്തിനായി കേണപേക്ഷിച്ച് പെൺകുട്ടി. തന്റെ ബന്ധുക്കളാൽ പീഡിപ്പിക്കപ്പെടുകയാണെന്നും ജീവൻ അപകടത്തിലാണെന്നും പറയുന്ന പെൺകുട്ടി, ഇസ്ലാം മതം ഉപേക്ഷിക്കാൻ തന്നെ സഹായിക്കണമെന്ന് യുപി മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയെ സമാധാനിപ്പിച്ച പോലീസുകാർ അവർക്ക് സഹായങ്ങളും വാഗ്ദാനം ചെയ്തു.
തന്റെ ബന്ധുക്കൾ തന്നെ നഗ്നയാക്കി പീഡിപ്പിക്കുകയാണെന്ന് പെൺകുട്ടി പറയുന്നു. താൻ മുസ്ലീങ്ങളെ വെറുക്കുന്നുവെന്നും തന്നെ സഹായിക്കണമെന്നും പെൺകുട്ടി അഭ്യർത്ഥിക്കു. താൻ ഇസ്ലാം വെറുക്കുന്നുവെന്നും ഇസ്ലാം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടി പറയുന്നത് കേൾക്കാം.
ബന്ധുക്കൾക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കാനായി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും, തന്റെ ജീവൻ അപകടത്തിലാണെന്നും പെൺകുട്ടി കരഞ്ഞ് പറയുന്നത് വീഡിയോയിൽ കേൾക്കാം.തന്റെ ബന്ധുക്കൾക്കെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ മുസ്ലീം പെൺകുട്ടിയാണ് വീഡിയോയിലുള്ളത്.
Discussion about this post