ഹരിയാന: യോഗ ഗുരു രാംദേവ് പുറത്തിറക്കിയ പതഞ്ജലി നൂഡില്‍സ് വീണ്ടും വെട്ടിലായി. നൂഡില്‍സ് പാക്കറ്റില്‍ കീടങ്ങളെ കണ്ടെത്തി. ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് ഹരിയാനയിലെ ഒരു ഉപഭോക്താവ്. പതഞ്ജലിക്കെതിരെ കേസ് കൊടുക്കുമെന്ന് ഉപഭോക്താവ് പറഞ്ഞു.
നര്വാണയിലെ സ്വദേശി സ്റ്റോറില്‍ നിന്നും പതഞ്ജലി ന്യൂഡില്‍സ് വാങ്ങിയ ഉപഭോക്താവിനാണ് പാക്കറ്റില്‍ നിന്നും കീടങ്ങളെ കിട്ടിയത്. നൂഡില്‍സ് താനാണ് വിറ്റതെന്ന് കടയുടമയും സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ, അനുമതിയില്ലാതെ നൂഡില്‍സ് വിപണിയിലിറക്കിയതിന് പതഞ്ജലി ആയുര്‍വേദിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ പാസ്ത നിര്‍മ്മിക്കാനുളള ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നും നൂഡില്‍സും പാസ്തയുടെ പട്ടികയിലാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉള്ക്കൊളളിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പതഞ്ജലി വിശദീകരണം നല്കുകയുണ്ടായി.
നെസ്ലെയുടെ മാഗി നൂഡില്‍സ് നിരോധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ബാബാ രാംദേവ് തന്രെ ഉടമസ്ഥതയിലുളള പതഞ്ജലി ആയുര്വേദിന്രെ കീഴില്‍ നൂഡില്‍സ് വിപണിയിലെത്തിച്ചത്. ഹാനികരമായ മോണോ സോഡിയം ഗ്ളൂട്ടാമേറ്റും ലഡ്ഡും ചേര്‍ത്തിട്ടില്ലെന്ന വാഗ്ദ്ധാനത്തോടെയാണ് പതഞ്ജലി രംഗത്ത് വന്നത്.
Discussion about this post