ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദുബാലനെ നിർബന്ധിച്ച് സുന്നത്തിന് ഇരയാക്കിയതായി പരാതി. നോയിഡയിലാണ് സംഭവം. ബുലന്ദ്ഷഹർ ജില്ലയിലെ ഗുലാവതി പോലീസ് സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന വിശാലിനെയാണ് കാമുകിയുടെ കുടുംബക്കാർ ചേർന്ന് ഉപദ്രവിച്ചത്. ഇത് സംബന്ധിച്ച് പരാതിയും വിശാൽ പോലീസിന് നൽകിയിട്ടുണ്ട്. സുന്നത്ത് ചെയ്ത ശേ,ം തന്നെ ബന്ദിയാക്കി മതം മാറ്റിയതായും വിശാൽ പറയുന്നു.
വിശാലും പെൺകുട്ടിയും തമ്മിൽ കുറച്ചു കാലങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയത്തെ പെൺകുട്ടിയുടെ ബന്ധം അംഗീകരിച്ചിരുന്നില്ല. ഒരു ഹിന്ദു ആൺകുട്ടിയുമായി ബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ കുടുംബം അവളെ മർദ്ദിക്കുകയും ചെയ്തു. അവളുടെ കുടുംബം ജൂലൈ 21 ന് ഹിന്ദുബാലനെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു, അതിനുശേഷം അയാൾ ബോധരഹിതനായി.
അബോധാവസ്ഥയിലായിരുന്ന വിശാലിനെ കുടുംബം ആശുപത്രിയിലെത്തിച്ച് സുന്നത്ത് ചെയ്യുകയായിരുന്നു. ബോധം വന്ന ശേഷമാണ് താൻ ചതിയിൽ അകപ്പെട്ടതായി വിശാലിന് മനസിലായത്. തുടർന്ന് തന്നോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെടുകയും, ബന്ദിയാക്കി വയ്ക്കുകയും ചെയ്തു.തുടർന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും യുവാവും ചേർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. വിശാലിനൊപ്പം ജീവിക്കാനാണ് മുസ്ലീം പെൺകുട്ടിയുടെ തീരുമാനം.








