അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ആശുപത്രിയിൽ തീപിടുത്തം. ബഹുനില ആശുപത്രിയുടെ ബേസ്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെ 100 ഓളം രോഗികളെ ഒഴിപ്പിച്ചു.
സാഹിബാഗ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ ബേസ്മെന്റിൽ പുലർച്ചെ 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്‌നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തമുണ്ടായ ആശുപത്രിയുടെ ബേസ്മെന്റിൽ നിന്ന് പുക ഉയരുന്നത് തുടരുകയാണെന്ന് പോലീസ് ഇൻസ്‌പെക്ടർ എംഡി ചമ്പാവത്ത് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.








