തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് പതിനഞ്ചുകാരിയായ വിദ്യാർത്ഥിനി മരിച്ചു. പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയാണ് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചത്. കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ടാണ് സംഭവം.ബിഷപ്പ് ഹൗസിന് സമീപത്തെ ശാലേം ബിൽഡിങ്ങിന്റെ മുകളിൽ നിന്നാണ് ബിഷപ്പ് ഹൗസ് കോമ്പൗണ്ടിലേക്ക് പെൺകുട്ടി വീണത്.തലയ്ക്ക് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ സ്കൂൾ ബാഗും ഷൂസും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post