ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ മതമൗലികവാദികൾക്ക് നേരെ ശക്തമായ നടപടിയുമായി സർക്കാർ. ഘോഷയാത്രയ്ക്ക് നേരെ അക്രമികൾ കല്ലെറ് നടത്തിയ ഹോട്ടൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. സഹാറ ഹോട്ടലിൽ നിന്നാണ് അക്രമികൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞത്. കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം പത്തോളം കടകളും കച്ചവട സ്ഥാപനങ്ങളും ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 100 ഓളം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 216 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൈബർ പോലീസ് സ്‌റ്റേഷന് നേരെയും ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. ഈ വർഷം ആദ്യം കണ്ടെത്തിയ തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അക്രിമകൾ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചത് എന്ന് ഹരിയാന സർക്കാർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ 100 കോടിയുടെ സൈബർ തട്ടിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസ് സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഈ തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചത്.
നൂഹിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ഓഗസ്റ്റ് 8 വരെയും പൽവാൽ ജില്ലയിൽ ഓഗസ്റ്റ് 7 വൈകുന്നേരം 5 മണി വരെയും സസ്‌പെന്റ് ചെയ്തതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആരോപിച്ചിരുന്നു. അക്രമികളുടെ കൈയ്യിൽ ലാത്തിയും തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. കുന്നിന്റെ മുകളിൽ കയറി നിന്നാണ് അക്രമികൾ വെടിവെച്ചത്. വീടിന് മുകളിൽ കല്ലുകൾ ശേഖരിച്ച് വെച്ചിരുന്നു. ഇതൊന്നും വ്യക്തമായ ഗൂഢാലോചന ഇല്ലാതെ നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Leave a Comment