കൊല്ലം : കോടതിയിൽ അക്രമാസക്തരായി കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ. വിചാരണയ്ക്കായി കൊല്ലം സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സ്ഫോടനകേസ് പ്രതികളുടെ അക്രമം. കോടതിയുടെ ജനൽച്ചില്ല് പ്രതികൾ തകർത്തു.
കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രതികളായ ബേസ്മൂവ്മെൻ്റ് പ്രവർത്തകരാണ് കോടതിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയും ആക്രമണം നടത്തുകയും ചെയ്തത് . അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണ് ആക്രമണം നടത്തിയ പ്രതികൾ.
ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ നിന്നും കൊല്ലത്തേക്ക് എത്തിച്ച ബേസ്മൂവ്മെൻ്റ് പ്രവർത്തകരാണ് ഈ പ്രതികൾ. കൈവിലങ്ങ് ഉപയോഗിച്ചാണ് ഇവർ കോടതിയുടെ ജനൽ ചില്ല് തകർത്തത്. സംഭവം നടക്കുമ്പോൾ കേരള പോലീസിനോടൊപ്പം ആന്ധ്ര പോലീസിന്റെ ഒരു സംഘവും കോടതിയിൽ ഉണ്ടായിരുന്നു.
വിചാരണ നടപടികൾക്ക് ശേഷം പ്രതികളെ പൂജപ്പുര ജയിലിലേക്ക് മാറ്റാൻ ഇരിക്കെ പ്രതികൾ ജഡ്ജിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് പോലീസ് തടഞ്ഞതോടുകൂടിയാണ് പ്രതികൾ ആക്രമണം നടത്തിയത്. ആക്രമണത്തോടൊപ്പം ഇവർ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.











Discussion about this post