ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന് അതിനൂതന എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളും സ്വന്തമാകാനൊരുങ്ങുകയാണ്. ഇന്ത്യയ്ക്ക് കൈമാറാനുള്ള അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ഉത്പാദനം ആരംഭിക്കുകയാണെന്ന് അമേരിക്കൻ എയ്റോസ്പേസ് കമ്പനിയായ ബോയിംഗ് അറിയിച്ചു. മൊത്തം ആറ് എഎച്ച്-64ഇ അപ്പാച്ചെകൾ ആണ് ബോയിംഗ് ഇന്ത്യൻ സൈന്യത്തിനായി നിർമ്മിക്കുന്നത്.
ലോകത്തിലെ ഏറ്റവും നൂതനമായ മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്ററുകളിൽ ഒന്നാണ് എഎച്ച്-64 അപ്പാച്ചെ. നിലവിൽ യുഎസ് ആർമിയാണ് ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്ന രാജ്യം. 2024 ൽ ആറ് എഎച്ച്-64ഇ അപ്പാച്ചെകൾ നിർമ്മാണം പൂർത്തിയാക്കി ഇന്ത്യൻ സൈന്യത്തിന് കൈമാറാൻ കഴിയും എന്നാണ് ബോയിംഗ് കരുതുന്നത്.
2020-ൽ ബോയിംഗ് 22 ഇ-മോഡൽ അപ്പാച്ചെകൾ ഇന്ത്യൻ എയർഫോഴ്സിന് ബോയിംഗ് നിർമ്മിച്ചു നൽകിയിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. അരിസോണയിലെ മെസയിൽ ആണ് ഇന്ത്യൻ സൈന്യത്തിനായുള്ള പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
Discussion about this post